കൂത്തുപറമ്പ്: വേങ്ങാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ബദൽ ഉൽപന്ന വിപണനമേള സംഘടിപ്പിച്ചു. പ്ലാസ്റ്റിക് കാരിബാഗുകൾ, മറ്റു പ്ലാസ്റ്റിക് ഉൽപന്നങ്ങൾ എന്നിവക്ക് പകരമായി ഉപയോഗിക്കാൻ കഴിയുന്ന വസ്തുക്കളെ പരിചയപ്പെടുത്തുന്നതിനാണ് ബദൽ ഉൽപന്ന വിപണനമേള സംഘടിപ്പിച്ചത്. മുള കൊണ്ടുണ്ടാക്കിയ ടിഷ്യൂ പേപ്പർ, ഗാർബേജ് ബാഗ്, വാട്ടർ ബോട്ടിൽ, പേന തുടങ്ങിയ വിവിധതരം ഉൽപന്നങ്ങളും തുണികൊണ്ട് നിർമിച്ച ചവിട്ടികൾ, പേപ്പർ സഞ്ചികൾ, ചിരട്ടകൾ കൊണ്ടും പേപ്പറുകൾ കൊണ്ടും ഉണ്ടാക്കിയ കരകൗശല വസ്തുക്കൾ തുടങ്ങിയവയാണ് മേളയിലുള്ളത്. മമ്പറം ടൗണിൽ നടന്ന മേള വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് കെ. ഗീത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ ക്ലാസെടുത്തു. സി. രജനി, പി.കെ. സുനീഷ്, ബാലൻ വയലേരി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.