അധ്യാപകരില്ല: സ്കൂളിന് മുന്നിൽ രക്ഷിതാക്കളുടെ സമരം

മാഹി: പള്ളൂർ നോർത്ത് ഗവ. എൽ.പി സ്കൂളിലെ അധ്യാപകക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളെ സ്കൂളിലയക്കാതെ തിങ്കളാഴ്ച രക്ഷിതാക്കൾ സ്കൂളിന് മുന്നിൽ സൂചനസമരം നടത്തി. പ്രീ പ്രൈമറി, യു.കെ.ജി, ഒന്നു മുതൽ അഞ്ചുവരെ ഏഴു ക്ലാസുകളിലായി ഇരുന്നോറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ മൂന്ന് പ്രൈമറി അധ്യാപകർ മാത്രമാണുള്ളത്. പ്രധാനാധ്യാപകനുമില്ല. ആവശ്യമായ അധ്യാപകരെ ഉടൻ നിയമിക്കണമെന്നും രണ്ടു ദിവസത്തിനുള്ളിൽ അനുകൂല നടപടിയുണ്ടായില്ലെങ്കിൽ നിരാഹാരസമരം ഇരിക്കുമെന്നും രക്ഷിതാക്കൾ പറഞ്ഞു. പി.ടി.എ പ്രസിഡൻറ് സി.പി. അനിൽ ഉദ്ഘാടനം ചെയ്തു. മാതൃസമിതി പ്രസിഡൻറ് ദിസിന അധ്യക്ഷത വഹിച്ചു. മാഹി മേഖല സംയുക്ത പി.ടി.എ ജോ. സെക്രട്ടറി കെ.വി. സന്ദീവ്, സി.പി.എം പള്ളൂർ ലോക്കൽ സെക്രട്ടറി ടി. സുരേന്ദ്രൻ, ഇ.വി. രാമചന്ദ്രൻ, ശിവൻ തിരുവങ്ങാടൻ, ഷെൽമ ഷനോജ്, മുബാസ് കല്ലേരി എന്നിവർ സംസാരിച്ചു. പി.വി. ഉമേഷ്, എം. റാഷിത, മുബിത പ്രകാശ്, കെ.പി. സുലൈഖ, പ്രകാശ്, സുനിഷ സുനിൽ എന്നിവർ നേതൃത്വം നൽകി. caption: അധ്യാപക ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പള്ളൂർ നോർത്ത് ഗവ. എൽ.പി സ്കൂളിന് മുന്നിൽ രക്ഷിതാക്കൾ നടത്തിയ സൂചന സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT