കോഴിക്കോട്: ഇരുവൃക്കകളും പ്രവർത്തനരഹിതമായ യുവാവ് ചികിത്സാസഹായം തേടുന്നു. പാവങ്ങാട് ചോലക്കാടി രതീഷ് കുമാറാണ് (40) ഉദാരമതികളുടെ സഹായത്തിന് കാക്കുന്നത്. നാല് മാസത്തോളമായി ചികിത്സയിലുള്ള ഇദ്ദേഹത്തിന് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്. നിലവിൽ വൻ തുക മുടക്കി ഡയാലിസിസിന് വിധേയനാവുകയാണ് ഇദ്ദേഹം. ചികിത്സക്ക് 40 ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൂലിപ്പണിക്കാരനായ രതീഷിന് ഭാര്യയും മകളും പ്രായമായ മാതാപിതാക്കളും മാത്രമാണുള്ളത്. ചികിത്സക്കാവശ്യമായ തുക സമാഹരിക്കുന്നതിന് നാട്ടുകാർ എ.എം. സലീം ചെയർമാനും ടി. കൃഷ്ണൻകുട്ടി കൺവീനറും ഡോ. കെ.കെ. കുഞ്ഞമ്മദ് ട്രഷററുമായി ചോലക്കാടി രതീഷ് കുമാർ എം ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ പേരിൽ എസ്.ബി.ഐ പാവങ്ങാട് ശാഖയിൽ 41085228400 നമ്പറായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ് കോഡ്: SBIN0009593. ഫോൺ: 8907182933, 9961404122.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.