ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു

ഹൊസങ്കടി: ഹൊസങ്കടിയില്‍ . ഹൊസങ്കടി റെയിൽവേ ഗേറ്റിന് സമീപത്തെ ദിനേഷ് കുമാറിന്റെയും സുമതിയുടെയും മകന്‍ ഡി. ദീക്ഷിത്ത് (30) ആണ് മരിച്ചത്. ഡ്രൈവറായിരുന്നു. കട്ടബസാറില്‍ ദീക്ഷിത്ത് ഓടിച്ച ബൈക്ക് നിയന്ത്രണംവിട്ട് വീട്ടുമതിലിലിടിക്കുകയായിരുന്നു. പുലര്‍ച്ചെ ജോലിക്ക് പോകുന്ന മത്സ്യത്തൊഴിലാളികളാണ് റോഡരികില്‍ ബൈക്കിന് സമീപം ദീക്ഷിത്തിനെ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.