കോഴിക്കോട്: ശൈശവ വിവാഹം തടയാൻ ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണെന്ന് ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി അഭിപ്രായപ്പെട്ടു. വനിത-ശിശു വികസന വകുപ്പിന്‍റെ നേതൃത്വത്തിൽ ശൈശവ വിവാഹ നിരോധന നിയമവുമായി ബന്ധപ്പെട്ട് നടത്തിയ ഏകദിന പരിശീലന പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ശിശുവികസന പദ്ധതി ഓഫിസർമാർക്കും ഐ.സി.ഡി.എസ് സൂപ്പർവൈസർമാർക്കുമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ലീഗൽ സർവിസ് അതോറിറ്റി സബ് ജഡ്ജ് ആൻഡ് സെക്രട്ടറി എം.പി. ഷൈജൽ, എം.ഇ.എസ് മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം സീനിയർ റെസിഡന്റ് ഡോ. അയിഷ സബിൻ എന്നിവർ വിഷയാവതരണം നടത്തി. വെള്ളിമാടുകുന്ന് ഗവ. ഗേൾസ് ഹോം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ല വനിത-ശിശു വികസന ഓഫിസർ യു. അബ്ദുൽ ബാരി അധ്യക്ഷത വഹിച്ചു. ലീഗൽ സർവിസ് അതോറിറ്റി സബ് ജഡ്ജ് ആൻഡ് സെക്രട്ടറി എം.പി. ഷൈജൽ മുഖ്യപ്രഭാഷണം നടത്തി. സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ എ. ഉമേഷ്, സി.ഡബ്ല്യു.സി ചെയർമാൻ പി.എം. തോമസ്, ജില്ല സാമൂഹികനീതി ഓഫിസർ അഷറഫ് കാവിൽ, ജുവനൈൽ വിങ് സബ് ഇൻസ്പെക്ടർ കെ. ശശികുമാർ, വനിതാ സംരക്ഷണ ഓഫിസർ എ.കെ. ലിൻസി, ജില്ല ശിശുസംരക്ഷണ ഓഫിസർ കെ. ഷൈനി തുടങ്ങിയവർ സംസാരിച്ചു. ജില്ലതല ഐ.സി.ഡി.എസ് സെൽ പ്രോഗ്രാം ഓഫിസർ പി.പി. അനിത സ്വാഗതവും ജില്ല വനിത-ശിശു വികസന ഓഫിസിലെ ജൂനിയർ സൂപ്രണ്ട് ടി.എം. സുനീഷ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.