തണലല്ല, തലക്കുമീതെ അപകടം

ഫറോക്ക്: ഫാറൂഖ് കോളജ് കാമ്പസ് റോഡിൽ ബസ് സ്റ്റാൻഡിന് സമീപം രണ്ടു തണൽമരങ്ങൾ അപകടാവസ്ഥയിലായിട്ട് വർഷങ്ങളായി. കാലപ്പഴക്കം ചെന്ന ഈ മരങ്ങൾ ഏതുസമയവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ഒട്ടേറെ തവണ നാട്ടുകാർ അധികൃതരോട് പരാതി പറഞ്ഞെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല ഇതുവരെ. നാട്ടുകാരുടെ പരാതികൾക്കും വർഷങ്ങളുടെ പഴക്കമുണ്ട്. വിവിധ സ്ഥാപനങ്ങളിലായി 4000ൽ പരം വിദ്യാർഥികൾ ദിവസവും കടന്നുപോകുന്ന പ്രധാന റോഡാണിത്. കഴിഞ്ഞവർഷം മരത്തിന്റെ ശിഖരം മുറിഞ്ഞുവീണ് ഒരു വിദ്യാർഥിയുടെ തുടയെല്ല് പൊട്ടി ഗുരുതരാവസ്ഥയിലായിരുന്നു. പരാതിയുമായി എത്തുന്ന നാട്ടുകാരോട് എല്ലാം ചെയ്യേണ്ടത് പൊതുമരാമത്ത് വകുപ്പാണെന്നുപറഞ്ഞ് ​കൈകഴുകുകയാണ് നഗരസഭ. എന്നാൽ, പൊതുമരാമത്ത് വകുപ്പും കൈയൊഴിയുന്ന അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. ഫാറൂഖ് എൽ.പി സ്കൂൾ, ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ, റൗദത്തുൽ ഉലൂം അറബിക് കോളജ്, ഫാറൂഖ് കോളജ്, ഫാറൂഖ് ട്രെയിനിങ് കോളജ്, അൽഫാറൂഖ് റെസിഡൻഷ്യൽ ഇംഗ്ലീഷ് സ്കൂൾ തുടങ്ങി പിജി മുതൽ ബി.എഡ് ക്ലാസ് വരെയുള്ള കാമ്പസാണിത്. ഒട്ടേറെ സ്വകാര്യ ബസുകളും സ്കൂൾ ബസുകളും നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരായ വിദ്യാർഥികളും അധ്യാപകരും അപകടഭീതിയോടെയാണ് ദിവസേന കടന്നുപോകുന്നത്. പടം : ഫാറൂഖ് കോളജ് ബസ് സ്റ്റാൻഡിന് സമീപം കാമ്പസ് റോഡിൽ അപകടഭീഷണിയിലുള്ള തണൽമരംfilenameClfrk270

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.