വായനപക്ഷാചരണവും യാത്രയയപ്പും

ബാലുശ്ശേരി: ബ്ലോക്ക് സാക്ഷരത മിഷൻ വായന പക്ഷാചരണവും പ്രേരകായി വിരമിച്ച ഒ.എം. ബാലന് യാത്രയയപ്പും നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്തു. പത്ത്, പ്ലസ് വൺ തുല്യത ക്ലാസുകളുടെ ഉദ്ഘാടനം നടന്നു. ആരോഗ്യ-വിദ്യാഭ്യാസ സമിതി ചെയർമാൻ ആലങ്കോട് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ. ദിനേശൻ, ജില്ല സാക്ഷരത മിഷൻ അസി. കോഓഡിനേറ്റർ ശാസ്ത പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. സഹീർ, പി.കെ. ബാലകൃഷ്ണൻ, പ്രേരക് ഒ.എം. ബാലൻ എന്നിവർ സംസാരിച്ചു. കെ.ടി.കെ. റീഷ്മജ സ്വാഗതവും പി.എം. സൗമിനി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.