കക്കോടി: കോവിഡ്കാലത്തെ മാനസികസംഘർഷം കുറക്കാൻ അധ്യാപകർ നൽകിയ പാഠ്യേതര പ്രവർത്തനങ്ങളുടെ പ്രദർശനമൊരുക്കി കക്കോടി ഗവ. ഹയർ സെക്കൻഡറി വിദ്യാർഥികൾ. കുട്ടീം കോലും എന്ന പേരിലാണ് ഹൈസ്കൂൾ വിദ്യാർഥികൾ കരകൗശല പ്രദർശനമേള ഒരുക്കിയത്. പരിപാടിയുടെ ഉദ്ഘാടനം കക്കോടി ഗ്രാമപഞ്ചായത്ത് വാർഡ് മെംബർ എം.ടി. രാജേഷ് നിർവഹിച്ചു. അധ്യാപകർ നൽകിയ പ്രവർത്തനത്തിന്റെയും പ്രോത്സാഹനത്തിന്റെയും പ്രകടനമാണ് തങ്ങളുടെ പ്രദർശനമെന്ന് വിദ്യാർഥികൾ പറഞ്ഞു. കടലാസ് ബോർഡുകളിലും മരങ്ങളിലും നിർമിച്ച ശിൽപങ്ങൾ, വൈവിധ്യമാർന്ന ഗ്ലാസ് പെയിന്റിങ്ങുകൾ, ചിത്രങ്ങൾ, പാഴ് കുപ്പികളാൽ നിർമിച്ച അലങ്കാരപാത്രങ്ങൾ തുടങ്ങിയവയായിരുന്നു മേളയിലെ പ്രദർശന വസ്തുക്കൾ. കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന സർഗവാസനകളെ ഉണർത്താൻ ഉതകുന്നതായിരുന്നു കരകൗശല പ്രദർശന മേളയെന്ന് അധ്യാപകരും രക്ഷിതാക്കളും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.