ലോക സംഗീതദിനാഘോഷം

ചാത്തമംഗലം: ലോക സംഗീതദിനത്തോടനുബന്ധിച്ച് സംഗീതപ്രേമികൾക്ക് ഗാനവിരുന്നൊരുക്കി കളൻതോട് എം.ഇ.എസ് രാജ റെസിഡൻഷ്യൽ സ്കൂൾ. ഗായകനും മിമിക്രി കലാകാരനുമായ ജയേഷ് കൂടരഞ്ഞി സംഗീതദിനത്തിന്റെയും ആർട്സ് ആൻഡ് മ്യൂസിക് ക്ലബുകളുടെയും ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ ഗായകരായ അധ്യാപകരും വിദ്യാർഥികളും ഗാനങ്ങൾ ആലപിച്ച് പങ്കുചേർന്നു. വിദ്യാർഥികളുടെ സ്വാഗതനൃത്തത്തോടെ തുടങ്ങിയ പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ സി.എസ്. രമേശ് കുമാർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ. കേശവൻ സംസാരിച്ചു. ബിനു മുക്കം, സജീവൻ ചാരുകേശി, റോഷ്നി എന്നിവർ നേതൃത്വം നൽകി. നേഹ കിഷൻ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.