കേരള സർവകലാശാലക്ക്​ നാക്​ എ പ്ലസ്​ പ്ലസ്​ ഗ്രേഡ്​

സംസ്ഥാനത്ത്​ ഈ നേട്ടത്തിലെത്തുന്ന ആദ്യ സർവകലാശാല •3.67 ഗ്രേഡ്​ പോയന്‍റോടെയാണ്​ നേട്ടം തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ നാ​ഷ​ന​ൽ അ​സ​സ്​​മെ​ന്‍റ്​ ആ​ൻ​ഡ്​​ അ​ക്ര​ഡി​റ്റേ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ (നാ​ക്) എ ​പ്ല​സ്​ പ്ല​സ്​ (A++) ​ ഗ്രേ​ഡ്​ നേ​ട്ടം. റീ ​അ​ക്ര​ഡി​റ്റേ​ഷ​നി​ൽ നാ​ലി​ൽ 3.67 ഗ്രേ​ഡ്‌ ​​​പോ​യ​ന്‍റ്​ നേ​ടി​യാ​ണ്‌ സ​ർ​വ​ക​ലാ​ശാ​ല ച​രി​ത്ര​നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. സം​സ്ഥാ​ന​ത്ത്‌ ഒ​രു സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ ആ​ദ്യ​മാ​യാ​ണ്‌ എ ​പ്ല​സ്‌ പ്ല​സ്‌ ല​ഭി​ക്കു​ന്ന​ത്‌. പു​തി​യ ഗ്രേ​ഡോ​ടെ രാ​ജ്യ​ത്തെ സ്​​റ്റേ​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി. മി​ക​ച്ച 10 സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഒ​ന്നാ​യും കേ​ര​ള മാ​റി. ഏ​ഴ്‌ വ്യ​ത്യ​സ്ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്ത്​ വി​ദ​ഗ്​​ധ സം​ഘം സ​മ​ർ​പ്പി​ക്കു​ന്ന റി​പ്പോ​ർ​ട്ട്​ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ്​ നാ​ക് ഗ്രേ​ഡ്‌ ന​ൽ​കു​ന്ന​ത്‌. ഇ​തി​ൽ പാ​ഠ്യ​പ​ദ്ധ​തി - 3.8, അ​ധ്യാ​പ​നം/​ബോ​ധ​നം/​മൂ​ല്യ​നി​ർ​ണ​യം -3.47, ഗ​വേ​ഷ​ണം/​ക​ണ്ടു​പി​ടി​ത്തം/​അ​നു​ബ​ന്ധ​പ്ര​വ​ർ​ത്ത​നം -3.52, അ​ടി​സ്ഥാ​ന സൗ​ക​ര്യ​മേ​ഖ​ല/​പ​ഠ​ന സൗ​ക​ര്യം -3.75, സ്​​റ്റു​ഡ​ന്‍റ്​ സ​പ്പോ​ർ​ട്ട്​ പ്രോ​ഗ്ര​ഷ​ൻ -3.93, ഗ​വേ​ണ​ൻ​സ്/​ലീ​ഡ​ർ​ഷി​പ്/​മാ​നേ​ജ്മെ​ന്റ് -3.61, ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ വാ​ല്യു ആ​ൻ​ഡ്​​ ബെ​സ്റ്റ് പ്രാ​ക്ടീ​സ് -3.96 എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നാ​ക്​ സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ ന​ൽ​കി​യ ഗ്രേ​ഡ്​ പോ​യ​ന്‍റ്. രാ​ജ്യ​ത്ത് എ ​ഡ​ബി​ൾ പ്ല​സ്​ ഗ്രേ​ഡു​ള്ള കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ എ​ണ്ണം ഒ​മ്പ​താ​യി​രു​ന്നു. ഈ ​പ​ട്ടി​ക​യി​ലെ 10ാമ​ത്തെ സ​ർ​വ​ക​ലാ​ശാ​ല​യാ​ണ്​ കേ​ര​ള. സം​സ്ഥാ​ന സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഈ ​നേ​ട്ട​മു​ള്ള ആ​റു സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന ഗ്രേ​ഡ്​ പോ​യ​ന്‍റു​ള്ള സ​ർ​വ​ക​ലാ​ശാ​ല​യാ​യും 'കേ​ര​ള' മാ​റി. കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ റാ​ങ്കി​ങ്​ ഫ്രെ​യിം വ​ർ​ക്കി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ബം​ഗ​ളൂ​രു ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ സ​യ​ൻ​സി​ന്‍റെ​ (ഐ.​ഐ.​എ​സ്​​സി) നി​ല​വി​ലു​ള​ള ഗ്രേ​ഡ്​ പോ​യ​ന്‍റി​ന്​ തു​ല്യ​മാ​യ (3.67) ഗ്രേ​ഡാ​ണ്​ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​ക്കും ല​ഭി​ച്ച​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ 3.3 പോ​യ​ന്‍റോ​ടെ എ ​ഗ്രേ​ഡാ​ണ്​ സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ ല​ഭി​ച്ച​ത്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.