കോഴിക്കോട്: എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ സ്വരമാധുരിയിൽ സംഗീതാസ്വാദകരെ ഹരംകൊള്ളിച്ച മനോജ് കുമാർ ആനകുളം വിടപറഞ്ഞത് കോഴിക്കോടൻ സംഗീതവേദികളെ ദുഃഖത്തിലാഴ്ത്തി. എസ്.പി.ബിയോടുള്ള ആരാധനമൂത്ത് അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിച്ച മനോജിന് സംഗീതപ്രേമികൾ അറിഞ്ഞ് നൽകിയ പേരായിരുന്നു ജൂനിയർ എസ്.പി.ബി എന്നത്. കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ ഗാനങ്ങൾ അവതരിപ്പിച്ച മനോജിന് എസ്.പി.ബിയോടൊപ്പം വേദിയിൽ പാടാനും അവസരം ലഭിച്ചിരുന്നു. എസ്.എസ്.എൽ.സിക്ക് ശേഷം തൃപ്പൂണിത്തുറ മ്യൂസിക് സ്കൂളിൽ വെച്ചാണ് ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചത്. പിന്നീട് സംഗീതം തന്നെയായി ഉപജീവനം. എസ്.പി.ബിയുടെ 70ാം പിറന്നാളിൽ 70 ഗാനങ്ങൾ ആലപിച്ച് ശ്രദ്ധനേടിയിട്ടുണ്ട്. സംഗീത ക്ലാസുകൾ നടത്തിയ മനോജിന് നിരവധി ശിഷ്യരുണ്ട്. 2020 സെപ്റ്റംബറിൽ എസ്.പി.ബിയുടെ മരണത്തിൽ മനോജും ഏറെ ദുഃഖിതനായിരുന്നതായി സഹപ്രവർത്തകർ പറയുന്നു. അദ്ദേഹത്തിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ പരിപാടികളിൽ മനോജ് സ്ഥിരസാന്നിധ്യമായിരുന്നു. ലോക സംഗീതദിനത്തിലാണ് കോഴിക്കോടിന്റെ സംഗീതരാവുകളെ ആസ്വാദ്യകരമാക്കിയ മനോജ് കുമാർ വിട പറയുന്നത്. ആസ്വാദകരുടെ ഹൃദയത്തിൽ ഇടംനേടിയ മനോജ് കുമാറിന് പക്ഷേ, കോഴിക്കോട് നഗരം വേണ്ടത്ര ആദരവ് നൽകിയില്ലെന്ന് സുഹൃത്തും ഗായകനുമായ സലീഷ് ശ്യാം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.