വിജയ ദിനാഘോഷം

ബാലുശ്ശേരി: എസ്.എസ്.എൽ.സി പരീക്ഷയിൽ ചരിത്ര വിജയം നേടിയ കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രതീഷ് അധ്യക്ഷത വഹിച്ചു. വിജയികൾക്കും വിജയോത്സവം കൺവീനർമാർക്കും എൽ.എസ്.എസ്‌, യു.എസ്‌.എസ്‌, എൻ.എം.എം.എസ്‌ പരീക്ഷ കൺവീനർമാർക്കും എം.എൽ.എ ഉപഹാരങ്ങൾ നൽകി. ജില്ല പഞ്ചായത്തംഗം പി.പി. പ്രേമ, വാർഡ് അംഗങ്ങളായ കെ. ശ്രീജ, ഇന്ദിര, ആരിഫ, പ്രിൻസിപ്പൽ എൻ.എം. നിഷ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക മോളി നാഗത്ത് സ്വാഗതവും പി. പ്രസീജ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.