നന്മണ്ട: നന്മണ്ട 13, ചീക്കിലോട് അങ്ങാടി എന്നിവിടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച്ഓൺ കർമം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. എം.എൽ.എ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. 50 ലക്ഷം രൂപ വിനിയോഗിച്ച് എലത്തൂർ നിയോജകമണ്ഡലത്തിലെ 18 ഇടങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. ഇതിന്റെ ഒന്നാംഘട്ട ഉദ്ഘാടനമാണ് നന്മണ്ട ഗ്രാമപഞ്ചായത്തിൽ നിർവഹിച്ചത്. വൈസ് പ്രസിഡന്റ് സി.കെ. രാജൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുണ്ടൂർ ബിജു, ജില്ല പഞ്ചായത്തംഗം റസിയ തോട്ടായി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഹരിദാസൻ ഈച്ചരോത്ത്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പ്രതിഭ രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ നിത്യകല, എൻ. സ്മിത, ടി.എം. മിനി, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പടം:നന്മണ്ട അങ്ങാടിയിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം മന്ത്രി ശശീന്ദ്രൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.