കക്കോടി: പഞ്ചായത്തിനുകീഴിലെ ഇലക്ട്രിക് പൊതുശ്മശാന നിർമാണം അവസാനഘട്ടത്തിലേക്ക്. ജില്ല പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ഫണ്ട് വിനിയോഗിച്ചാണ് മൂന്നാം വാർഡിലെ ബദിരൂരിന് സമീപം തെക്കേ കാരാട്ട് ശ്മശാനം നിർമിക്കുന്നത്. തുടക്കത്തിൽ ഉയർന്ന എതിർപ്പുകളെ മറികടന്നാണ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 1.80 ഏക്കർ സ്ഥലത്ത് 75 ലക്ഷത്തോളം രൂപ ചെലവഴിച്ച് ആധുനിക രീതിയിലുള്ള ഇലക്ട്രിക് ശ്മശാനം പൂർത്തീകരിക്കുന്നത്. ഒരുസമയം ഒരു മൃതദേഹം ദഹിപ്പിക്കാനുള്ള സജ്ജീകരണമാണ് നിലവിൽ ഒരുക്കുന്നതെങ്കിലും ഭാവി വികസനത്തിനുകൂടി സൗകര്യമൊരുക്കിയാണ് നിർമാണം. കോവിഡ് കാലത്ത് പഞ്ചായത്തുകളിൽനിന്ന് കൊണ്ടുവന്ന മൃതദേഹം ദഹിപ്പിക്കാൻ കോർപറേഷൻ ശ്മശാനങ്ങളിൽ വിലക്കേർപ്പെടുത്തിയപ്പോൾ ഏറെ ദുരിതമായിരുന്നു ഗ്രാമപഞ്ചായത്ത് നേരിട്ടത്. ഇതേ തുടർന്നാണ് നിർമാണം ദ്രുതഗതിയിലാക്കിയത്. ശ്മശാന നിർമാണവുമായി പഞ്ചായത്തിനെതിരെ രാഷ്ട്രീയ പാർട്ടികൾ കേസ് നൽകിയെങ്കിലും വിധി പഞ്ചായത്തിന് അനുകൂലമായതോടെ നിർമാണം ഊർജിതമാക്കുകയായിരുന്നു. വൈദ്യുതീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ശ്മശാനത്തിലേക്കുള്ള റോഡ് ടാറിങ്ങും പൂർത്തിയായി. f/mon/cltpho/smasanam നിർമാണം പുരോഗമിക്കുന്ന ശ്മശാനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.