വൃന്ദയുടേയും സിദാന്റെയും വിജയം; മുക്കത്തിന് അഭിമാനനേട്ടം മുക്കം: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി മികച്ച വിജയം കരസ്ഥമാക്കിയ വൃന്ദയും സിദാനും മുക്കത്തിന് അഭിമാനമായി. രണ്ട് സ്കൂളിലാണ് പഠിച്ചതെങ്കിലും രണ്ടും മുക്കം നഗരസഭയിലെ സ്കൂളുകളാണെന്നതും ഇവരും അയൽപ്രദേശത്തുകാരാണെന്നുമുള്ള പ്രത്യേകതയുണ്ട്. ചേന്ദമംഗലൂർ ഹയർ സെക്കൻഡറിയിൽനിന്ന് സയൻസിൽ മുഴുവൻ മാർക്കും വാങ്ങി വിജയിച്ച സിദാൻ അഗസ്ത്യൻമൂഴി യു.പി. മുഹമ്മദ് ഷരീഫിന്റെയും സബീലയുടേയും മകനാണ്. നാഷനൽ ടാലൻറ് സെർച്ച് പരീക്ഷയിലും ജില്ല-സംസ്ഥാന തലങ്ങളിൽ വിവിധ ക്വിസ് മത്സരങ്ങളിലും സംസ്ഥാന ഗണിത കലോത്സവത്തിലും സിദാൻ ഉന്നതവിജയം കരസ്ഥമാക്കിയിരുന്നു. നീലേശ്വരം ഗവ. ഹയർ സെക്കൻഡറിയിൽനിന്ന് കോമേഴ്‌സിൽ മുഴുവൻ മാർക്കും നേടിയ വൃന്ദ വെസ്റ്റ് മാമ്പറ്റ ഇന്ദീവരത്തിൽ ആരോഗ്യവകുപ്പ് ജീവനക്കാരൻ ടി.വി. അനിൽകുമാറിന്റെയും അധ്യാപികയായ ശ്രീലതയുടേയും മകളാണ്. കോമേഴ്സിൽ മുഴുവൻ മാർക്കും നേടിയുള്ള വിജയം പൊതുവെ കുറവാണെന്നതിനാൽ വൃന്ദയുടെ നേട്ടത്തിന് ഇരട്ടിമധുരവുമുണ്ട്. ഇരുവരും പഠിച്ച വിദ്യാലയങ്ങളിലും ഇത്തവണ മെച്ചപ്പെട്ട വിജയശതമാനമാണുള്ളത്. മലയോരത്തെ പ്രധാന സർക്കാർ സ്കൂളായ നീലേശ്വരത്ത് 98 ശതമാനമാണ് വിജയം. കോമേഴ്സിൽ പരീക്ഷയെഴുതിയ 60 പേരും വിജയിച്ചപ്പോൾ സയൻസിൽ 120 പേരിൽ 116 പേർ വിജയിച്ചു. 37 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഇത്തവണ ഗ്രേസ് മാർക്കുകൾ ഒന്നുമില്ലാതെയാണ് ഈ സർക്കാർ വിദ്യാലയം മികച്ച വിജയം കരസ്ഥമാക്കിയിരിക്കുന്നത്. ചേന്ദമംഗലൂർ സ്കൂളിൽ 97.48 ശതമാനമാണ് വിജയം. 74 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഹ്യുമാനിറ്റീസിൽ പരീക്ഷയെഴുതിയ 59 പേരും വിജയിച്ചു. സയൻസിൽ 179ൽ 177 പേരും കോമേഴ്സിൽ 119 ൽ 112 പേരും വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.