വിദ്യാർഥികൾ ലോകത്തെ കാണാൻ തയാറാവണം -പി.വത്സല

കൊടിയത്തൂർ: വിദ്യാർഥികൾ പഠനകാല അനുഭവങ്ങളെ ചേർത്തുവെച്ച് അത് തുടർജീവിതത്തിൽ ഉപയോഗപ്പെടുത്തണമെന്ന് ​നോവലിസ്റ്റ് പി. വത്സല പറഞ്ഞു. വിദ്യാർഥികൾ ലോകത്തെ കണ്ണുതുറന്നുകാണാൻ തയാറാവണം. കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ വായനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്രധാനാധ്യാപകൻ ജി. സുധീർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഷംലൂലത്ത് മുഖ്യാതിഥിയായി. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് മറിയുമ്മക്കുട്ടി, സ്റ്റാഫ് സെക്രട്ടറി നാസർ കാരങ്ങാടൻ, കെ.ടി. സലീം, പ്രോഗ്രാം കൺവീനർ എം.പി. മജീദ് എന്നിവർ സംസാരിച്ചു. വി. വിദ്യ സ്വാഗതവും ഇ. ബിജിമോൾ നന്ദിയും പറഞ്ഞു. വായനോത്സവം വ്യാഴാഴ്ച സമാപിക്കും. kdr5 കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ സാംസ്കാരിക സംഗമം പി. വത്സല ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.