ഓട്ടോ മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്

പുതുപ്പാടി: സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോ മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്. ഈങ്ങാപ്പുഴ എം.ജി.എം സ്കൂളിലേക്ക് വിദ്യാർഥികളെ കയറ്റിപ്പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് ചൊവ്വാഴ്ച രാവിലെ അപകടത്തിൽപെട്ടത്. ഈങ്ങാപ്പുഴക്ക് സമീപം നടുക്കുന്നുമ്മൽ കയറ്റത്തിൽ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് 12 കുട്ടികൾ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നു. നടുക്കുന്നുമ്മൽ ഗിരീഷിന്റെ മകൾ ആഷ് ലി (10), നടുക്കുന്നുമ്മൽ ബിജുവിന്റെ മകൾ അവന്തിക (10), നടുക്കുന്നുമ്മൽ ഷിജുവിന്റെ മകൻ അഭിനവ് കൃഷ്ണ (ആറ്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.