വായന ദിനാഘോഷവും ലൈബ്രറി ഉദ്ഘാടനവും

നരിക്കുനി: ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളജ് സോഷ്യോളജി വകുപ്പ് വായന ദിനാഘോഷവും ഡിപ്പാർട്മെന്റ് ലൈബ്രറി ഉദ്ഘാടനവും ജനറൽ സെക്രട്ടറി ടി.എ. മുഹമ്മദ് അഹ്സരി നിർവഹിച്ചു. അഞ്ചാം സെമസ്റ്റർ വിദ്യാർഥികൾ തയാറാക്കിയ കൈയെഴുത്തു മാസികയുടെ പ്രകാശനം പ്രിൻസിപ്പൽ പ്രഫ. എൻ.അബ്ദുറഹിമാൻ നിർവഹിച്ചു. എൻ.വി. രസ്ന അധ്യക്ഷത വഹിച്ചു. മുഹമ്മദ് മഹസൂൽ പി.എൻ. പണിക്കർ അനുസ്മരണം നടത്തി. വൈസ് പ്രിൻസിപ്പൽ കെ. ഷമീർ അധ്യക്ഷത വഹിച്ചു എസ്.വി. സുജിത് സ്വാഗതവും കെ.പി. ഷാഹിദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.