പന്നിക്കോട്: പഠനത്തോടൊപ്പം തന്നെ പാഠ്യേതര രംഗത്തും മികച്ച നേട്ടം കൈവരിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പന്നിക്കോട് എ.യു.പി സ്കൂളിൽ വിവിധ ക്ലബുകൾ പ്രവർത്തനമാരംഭിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി ഉൾപ്പെടെയുള്ള എട്ടോളം ക്ലബുകളാണ് ആരംഭിച്ചത്. ക്ലബുകളുടെ ഉദ്ഘാടനം ബിജു കാവിൽ നിർവഹിച്ചു. പ്രധാനാധ്യാപിക വി.പി. ഗീത അധ്യക്ഷത വഹിച്ചു. അധ്യാപകർ ഒരുക്കിയ മാഗസിന്റെ പ്രകാശനം മുക്കം പ്രസ് ക്ലബ് പ്രസിഡൻറ് ഫസൽ ബാബുവിന് ബിജു കാവിൽ നൽകി. സ്കൂൾ മാനേജർ സി. കേശവൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. സ്കൂളിലെ അധ്യാപിക സുഭഗ ഉണ്ണികൃഷ്ണന്റെ പുസ്തക പ്രകാശനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.