ചേളന്നൂർ: 'വംശീയകാലത്ത് സാമൂഹികനീതിയുടെ കാവലാളാവുക' കാമ്പയിന്റെ ഭാഗമായി വെൽഫെയർ പാർട്ടി പള്ളിപ്പൊയിൽ ഏഴാം വാർഡ് കമ്മിറ്റി കുടുംബസംഗമം സംഘടിപ്പിച്ചു. വംശീയത പൂർണമായും ഭരണകർത്താക്കൾ ഒഴിവാക്കണമെന്ന് കുടുംബസംഗമം ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി ആവശ്യപ്പെട്ടു. ജില്ല കമ്മിറ്റി അംഗം എം.എ. ഖയ്യൂം മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ട്രഷറർ കെ. സലാഹുദ്ദീൻ ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡ് നൽകി. സാബിറ ലത്തീഫ് പ്രമേയം അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജലീൽ മുതുവാട് സംസാരിച്ചു. ഏഴാം വാർഡ് യൂനിറ്റ് പ്രസിഡന്റ് പി.എം. ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എം. റമീസ് സ്വാഗതവും വാസു പ്രദീപ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.