കാർ മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു

കാർ മറിഞ്ഞ് പരിക്കേറ്റ് യുവാവ് മരിച്ചു ശ്രീകണ്ഠപുരം: കാർ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഐച്ചേരി മാപ്പിനിയിലെ ഊട്ടിക്കുളം ഓമനക്കുട്ടൻ-ശശികല ദമ്പതികളുടെ മകൻ ശരത്ത് (അപ്പു-20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി അമ്മകോട്ടം അമ്പലം കഴിഞ്ഞ് നീരൊലിപ്പിനു സമീപത്ത് ശരത്തും ബന്ധുക്കളും സുഹൃത്തും സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. ഏറെ പണിപ്പെട്ട് പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് കാർ അപകടത്തിൽപെട്ടതായി കണ്ടെത്തിയത്. ഗുരുതര പരിക്കേറ്റ ശരത്തിനെയും പിതാവ് ഓമനക്കുട്ടൻ (55), ബന്ധു അഭിജിത്ത് (25), പയ്യാവൂർ പാറക്കടവിലെ സന്ദീപ് (26) എന്നിവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശരത്ത് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. സഹോദരങ്ങൾ: ശരൺ, ശരണ്യ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് മാപ്പിനി പൊതുശ്മശാനത്തിൽ. ഫോട്ടോ: SKPM death Sarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.