വായനദിനം ആചരിച്ചു

ഫറോക്ക്: ആർ.യു.എ കോളജ് നാഷനൽ സർവിസ് സ്കീമും ലൈബ്രറി വായനക്കൂട്ടവും സംയുക്തമായി സംഘടിപ്പിച്ച 'റീഡ് അലൗഡ്' പരിപാടി കോളജ് പ്രിൻസിപ്പൽ ഡോ. അബ്ദുറഹിമാൻ ചെറുകര ഉദ്ഘാടനം ചെയ്തു. ഷഹദ് ബിൻ അലി അധ്യക്ഷത വഹിച്ചു. താഹ തമീം സ്വാഗതവും മിഷാൽ അഹമ്മദ് നന്ദിയും പറഞ്ഞു. പ്രവാചകനിന്ദയിൽ പ്രതിഷേധിച്ചു. മീഞ്ചന്ത: വി.എച്ച്.എസ്.എസ് നടത്തുന്ന വായന മാസാചരണവും വിദ്യാരംഗം ക്ലബ് ഉദ്ഘാടനവും നിധീഷ് നടേരി നിർവഹിച്ചു. പ്രധാനാധ്യാപിക പി.യു. മോളി അധ്യക്ഷത വഹിച്ചു. കടലുണ്ടി: വട്ടപ്പറമ്പ് ഫിനിക്സ് കലാകായിക സാംസ്കാരിക സംഘടന വട്ടപ്പറമ്പ് ഗവ. എൽ.പി സ്കൂളിന് പുസ്തകങ്ങളും അക്ഷരക്കൂടും വിതരണം ചെയ്യുന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ ഉദ്ഘാടനം ചെയ്തു. കാവ്യാനന്ദ് മുഖ്യാതിഥിയായി. എ. പ്രമീള അധ്യക്ഷത വഹിച്ചു. കടലുണ്ടി: പബ്ലിക് ലൈബ്രറി പഠന ഗവേഷണ കേന്ദ്രം വട്ടപ്പറമ്പ് അജിത്ത് ഇറക്കത്തിലിന്റെ ഭവനത്തിൽ നടന്ന വായനദിന പരിപാടിയിൽ അനിൽ മാരാത്ത് അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ ഗായത്രി അജിത്തിനെ കെ. ബൈജുലാൽ ആദരിച്ചു. കടലുണ്ടി: ശബ്ദം കടലുണ്ടി സംഘടിപ്പിച്ച വായനദിനത്തിൽ കെ.ടി. കബീർ പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. സാദിഖ് മേലത്ത് ഗ്രന്ഥാലയത്തിന് നൽകിയ പുസ്തകങ്ങൾ ബിന്ദു സാജൻ ഏറ്റുവാങ്ങി. എൻ.കെ. ബിച്ചിക്കോയ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.