പന്തീരാങ്കാവ്: ഗ്രീൻ ഫീൽഡ് സർവേയിൽ സംശയമുയർന്ന സ്ഥലങ്ങളിൽ പുനഃപരിശോധന നടത്തും. നേരത്തെ പ്രസിദ്ധീകരിച്ച സ്കെച്ചും ഗൂഗ്ൾ മാപ് പ്രകാരമുള്ള സർവേയും തമ്മിലുള്ള വ്യത്യാസത്തെ തുടർന്ന് ഇരകളുടെ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പ്രതിഷേധം ഉയർത്തിയതോടെയാണ് കൂടുതൽ പരിശോധന നടത്തിയ ശേഷം കല്ലിടൽ തുടരാൻ തീരുമാനിച്ചത്. നേരത്തെ ഈ വിഷയത്തിൽ നാട്ടുകാർ സംഘടിച്ച് നൽകിയ പരാതിയിൽ ഉന്നത റവന്യു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സർവേ നടത്തി കല്ലിടൽ തുടങ്ങിയത്. തിങ്കളാഴ്ച അരമ്പച്ചാലിൽ ഭാഗത്താണ് സർവേക്കെതിരെ പ്രതിഷേധം ഉയർന്നത്. അടുത്ത ദിവസം ദേശീയ പാത അധികൃതരുമായി ബന്ധപ്പെട്ട ശേഷമേ സർവേ പുനരാരംഭിക്കൂ. എം. സമീറ, കെ.ടി. മൂസ, രഞ്ജിത്ത് എം.എസ്, അസീസ് കച്ചേരി പുനത്തിൽ, കോന്നിക്കൽ ഉസ്മാൻ കോയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.