ഹസൻ മാസ്റ്റർക്ക് നാട് വിടനൽകി

എകരൂൽ: തിങ്കളാഴ്ച നിര്യാതനായ ജമാഅത്തെ ഇസ്‌ലാമി പ്രാദേശികനേതാവും പൊതുപ്രവർത്തകനുമായ ചീടിയിടത്തുപൊയിൽ എ. . ജമാഅത്തെ ഇസ്‍ലാമി അംഗവും സിദ്ദീഖ് മസ്‌ജിദിന്റെ സ്ഥാപക ചെയർമാനും ഇയ്യാട് എം.ഐ.യു.പി സ്‌കൂൾ റിട്ട. അധ്യാപകനുമായിരുന്നു. കാരക്കുന്നത്ത് സ്വദേശിയായ അദ്ദേഹം എകരൂലിലേക്ക് താമസം മാറ്റുകയായിരുന്നു. മഹല്ല് റിലീഫ് കമ്മിറ്റി പ്രസിഡന്റ്, ശിവപുരം ഐ.എ.സി അസോസിയേഷൻ, അൽ മദ്റസത്തുൽ ഇസ്‌ലാമിയ പ്രവർത്തക സമിതി അംഗവും ആദ്യകാലത്ത് ദാറുന്നുജൂം പേരാമ്പ്ര, ദയ ചാരിറ്റബിൾ ട്രസ്റ്റ് ബാലുശ്ശേരി എന്നിവയുടെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. കക്ഷിരാഷ്ട്രീയ മതഭേദമന്യേ നാട്ടിലെ മുഴുവൻ ജനങ്ങളുമായും സൗഹൃദബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ബാലുശ്ശേരി മേഖലയിൽ സംഘടനയുടെ വിവിധ സംരംഭങ്ങളെ കെട്ടിപ്പടുക്കുന്നതിനും നേതൃത്വം നൽകി. മത, രാഷ്ട്രീയ, സാമൂഹികരംഗത്തെ പ്രമുഖരടക്കം നൂറുകണക്കിന് പേർ വസതിയിലെത്തി അനുശോചനമറിയിച്ചു. തിങ്കളാഴ്‌ച വൈകീട്ട് അഞ്ചിന് എകരൂൽ ജുമാമസ്‌ജിദ്‌ ഖബർസ്‌ഥാനിൽ ഖബറടക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.