മാധ്യമപ്രവർത്തകനു നേരെ ഭീഷണിയിൽ പ്രതിഷേധം

കുന്ദമംഗലം: ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്ത യുവാവിനെ മർദിച്ച വാർത്ത നൽകിയതിന് മാധ്യമപ്രവർത്തകനായ എം. സിബ്ഗത്തുല്ലക്ക് നേരെയുള്ള വധഭീഷണി അപലപനീയമെന്ന് വെൽഫെയർ പാർട്ടി കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി യോഗം. ഇ.പി. ഉമർ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം: മാധ്യമപ്രവർത്തകനായ എം. സിബ്ഗത്തുല്ലയെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയ ലഹരി മാഫിയ സംഘത്തെ ഉടൻ പിടികൂടണമെന്ന് പ്രസ് ക്ലബ് ജനറൽ ബോഡി ആവശ്യപ്പെട്ടു. പ്രതിഷേധ കൂട്ടായ്മ മുതിർന്ന മാധ്യമ പ്രവർത്തകൻ പി. കോയ ഉദ്ഘാടനം ചെയ്തു. ഹബീബ് കാരന്തൂർ, ബഷീർ പുതുക്കുടി, സി. മുഹമ്മദ് ഷാജി, മുഹമ്മദ് പടാളിയിൽ, നാസർ കാരന്തൂർ, എം. സർവധമനൻ, സുജിത്ത് കളരിക്കണ്ടി, പി.കെ. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. കുന്ദമംഗലം: എം. സിബ്ഗത്തുല്ലക്ക് നേരെയുള്ള ഭീഷണിയിൽ അഡ്വ. പി.ടി.എ. റഹീം എം.എൽ.എ, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽ കുമാർ, ഹുസൈൻ മടവൂർ, വി.പി. ബഷീർ തുടങ്ങിയവർ അപലപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.