നാദാപുരം: രണ്ടര കോടിയിലേറെ വിലവരുന്ന ഭൂമി റോഡ് വികസനത്തിന് വിട്ടുകൊടുത്ത് മാതൃക. ഗതാഗത സ്തംഭനം കൊണ്ട് വീർപ്പുമുട്ടുന്ന നാദാപുരം ടൗൺ ഏറെ പ്രതീക്ഷയോടെ കാത്തുനിൽക്കുന്ന നാദാപുരം മിനി ബൈപാസ് റോഡ് വീതികൂട്ടുന്നതിനാണ് രണ്ടര കോടിയിലധികം മാർക്കറ്റ് വിലയുള്ള ഭൂമി സ്ഥലമുടമകൾ വിട്ടുകൊടുത്തത്. നിലവിൽ രണ്ടര മീറ്റർ വീതിയുണ്ടായിരുന്ന പോസ്റ്റ് ഓഫിസ് റോഡാണ് ഗ്രാമപഞ്ചായത്ത് ഫണ്ടുപയോഗിച്ച് ഏഴു മീറ്റർ വീതിയുള്ള മിനി ബൈപാസാക്കി മാറ്റുന്നത്. പ്രവേശന കവാടത്തിൽ 10 മീറ്റർ വീതിയുണ്ടാകും. പുതിയ ഡ്രെയ്നേജും നിർമിക്കുന്നുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണക്കരാർ നൽകിയിട്ടുള്ളത്. നിർമാണത്തിന് 19 ലക്ഷം രൂപ നീക്കിവെച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി പറഞ്ഞു. പ്രവൃത്തി ഉദ്ഘാടനം നടന്ന വേദിയിൽ സ്ഥലം വിട്ടുനൽകിയവർക്ക് പഞ്ചായത്തിന്റെ അനുമോദനപത്രവും ആദരവും നൽകി. പുതിയോട്ടിൽ അയിശു, കരുവാങ്കണ്ടി റോട്ടാന അന്ത്രുഹാജി, താവത്ത് കുഞ്ഞാലി, എ.പി. ജയേഷ്, പൂമാല പുതിയോട്ടിൽ ഫൈസൽ, കരീച്ചേരി മൊയ്തുഹാജി, ഡോ. പി.കെ. രാംജിത്ത് എന്നിവരാണ് സ്ഥലം നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി പ്രവൃത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. നാസർ സ്വാഗതം പറഞ്ഞു. പടം: CL Kznd m3: റോഡിന് സ്ഥലം വിട്ടുനൽകിയവരെ ഗ്രാമപഞ്ചായത്ത് ആദരിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.