കോഴിക്കോട്: എ. ശാന്തകുമാർ എന്ന നാടകപ്രവർത്തകൻ അനശ്വരനാകേണ്ടത് അനുസ്മരണങ്ങളിലൂടെയല്ലെന്ന് ഡോ. കെ. ശ്രീകുമാർ. നാടക് സംസ്ഥാന കമ്മിറ്റി ടൗൺഹാളിൽ നടന്ന പ്രഥമ എ. ശാന്തകുമാർ അനുസ്മരണ പരിപാടിയുടെയും അവാർഡ് സമർപ്പണത്തിന്‍റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശാന്തകുമാറിന് ഉചിതമായ സ്ഥാനം ഒരുക്കേണ്ടത് അദ്ദേഹം അവശേഷിപ്പിച്ച പുസ്തകങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. ശാന്തൻ എഴുതിയ നാടകങ്ങളും ലേഖനങ്ങളും കവിതകളും ചേർത്ത് എ. ശാന്തകുമാറിന്‍റെ സമ്പൂർണ കൃതികൾ എന്നപേരിൽ സമാഹാരമായി സാഹിത്യ അക്കാദമി ഉടൻ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാടകരചയിതാവും സംവിധായകനുമായ കെ.ആർ. രമേശിന് നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ എ. ശാന്തകുമാർ സ്മാരകപുരസ്കാരം സമ്മാനിച്ചു. ഫലകവും പ്രശസ്തി പത്രവും 25,000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം. പി.ജെ. ഉണ്ണികൃഷ്ണൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. സതീഷ് കെ. സതീഷ് എ. ശാന്തകുമാറിനെ അനുസ്മരിച്ചു. സംസ്ഥാന അവാർഡ് ജേതാവ് അരുൺ ലാലിനെ അനുമോദിച്ചു. ജെ. ശൈലജ, എൻ.വി. ബിജു, ഷിബു മുത്താട്ട്, വിജയൻ കാരന്തൂർ, വിജയൻ വി. നായർ, കെ.കെ. പുരുഷോത്തമൻ, പ്രിയ ശ്രീജിത് എന്നിവർ സംസാരിച്ചു. അരുൺലാൽ സംവിധാനം ചെയ്ത 'ദ വില്ലന്മാർ' നാടകം അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.