നഗരസഭയിലെ അഴിമതി: ജുഡീഷ്യൽ അന്വേഷണം വേണം -കെ. പ്രവീൺകുമാർ

കോഴിക്കോട്​: നഗരസഭ സി.പി.എമ്മിന്റെ ബിസിനസ്​ ഹബായി മാറിയെന്നും പാസ്​വേഡും യൂസർ ഐഡിയും ദുരുപയോഗം ചെയ്ത്​ കെട്ടിടങ്ങൾക്ക്​ നമ്പർ നൽകിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ഡി.സി.സി പ്രസിഡന്‍റ്​ അഡ്വ. കെ. പ്രവീൺകുമാർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വലിയ അഴിമതിയുടെ ചെറിയ ഭാഗമാണിപ്പോൾ പുറത്തുവന്നത്​. ജോലിയിൽനിന്ന്​ സസ്​പെൻഡ്​ ​ചെയ്യപ്പെട്ട ജീവനക്കാർ പരൽമീനുകളാണ്​. വലിയ സ്രാവുകൾ വേറെയുണ്ട്​. കെട്ടിടങ്ങൾക്ക്​ പ്ലാൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്​ സമാനതയില്ലാത്ത തട്ടിപ്പാണ്​ നഗരസഭയിൽ നടക്കുന്നത്​. അപേക്ഷിച്ച പ്ലാൻ തള്ളുന്നതോ​ടെ ബന്ധപ്പെട്ടവർ ഹൈ​കോടതിയെ സമീപിക്കും. ഇതിനിടെ നിർമാതാക്കളുമായി സി.പി.എം നേതാക്കൾ ഡീൽ ഉറപ്പിക്കും. പിന്നാലെ നഗരസഭ ബോധപൂർവം കേസ്​ തോറ്റുകൊടുക്കുകയും ചെയ്യും -അ​ദ്ദേഹം ആരോപിച്ചു. 15 വർഷത്തിനിടെ പ്ലാൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഒരു കേസിൽപോലും നഗരസഭ ജയിച്ചിട്ടില്ല. നഗരസഭയുടെ സ്ഥലങ്ങളിൽ പരസ്യം സ്ഥാപിക്കാനുള്ള അനുമതി നൽകിയതും സി.പി.എം നേതാക്കൾക്കും അവരു​ടെ ബിനാമികൾക്കുമാണെന്നും അഴിമതിക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.​ പി.എം. അബ്​ദുറഹിമാൻ, മുനീർ എരവത്ത്​ എന്നിവരും വാർത്തസമ്മേളനത്തിൽ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.