നാദാപുരം: ഗൃഹപ്രവേശനത്തിന് ഒരുക്കിയ പന്തൽ വാടക പലിശസഹിതം നൽകാൻ കോടതി ഉത്തരവ്. കാവിലുംപാറ മൊയിലാേത്തറയിലെ വടക്കേതിൽ പി.കെ. സാബുവിനോടാണ് വാടക തുകയായ 1,36,839 രൂപ പന്തൽ ഉടമയായ ഫ്രൻറ്സ് വാണിമേലിന് നൽകാൻ ഉത്തരവായത്. 2019 മുതലുള്ള ഒമ്പത് ശതമാനം പലിശയും നൽകണമെന്നാണ് നാദാപുരം മുനിസിഫ് കോടതി ഉത്തരവിട്ടത്. 2019ലായിരുന്നു കേസിനാസ്പദമായ സംഭവം. സാബുവിന്റെ ഗൃഹപ്രവേശനത്തിന് ആവശ്യമായ പന്തലും മറ്റ് സൗകര്യങ്ങളും ഒരുക്കിക്കൊടുത്ത വകയിൽ വാടക നൽകാത്തതിനെ തുടർന്നാണ് ഫ്രന്റ്സ് സൗണ്ട് സർവിസ് ഉടമ കെ.കെ. അശ്റഫ് കോടതിയെ സമീപിച്ചത്. വാദിഭാഗത്തിന് വേണ്ടി അഡ്വക്കറ്റ് പി. ബാലഗോപാൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.