റോഡ് ഉദ്ഘാടനം

CLP3 കുന്ദമംഗലം: പെരിങ്ങൊളം-കുരിക്കത്തൂർ-പെരുവഴിക്കടവ് റോഡ് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പെരുവഴിക്കടവ് മുഴാപാലം റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലിജി പുൽകുന്നുമ്മൽ, ഓളിക്കൽ ഗഫൂർ, എം.കെ. സുഹറാബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ വി. അനിൽകുമാർ, എം. സുഷമ, ജില്ല പഞ്ചായത്ത് മെംബർ സുധ കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ എൻ. അബൂബക്കർ, ബ്ലോക്ക് മെംബർമാരായ ടി.പി. മാധവൻ, പി. ശിവദാസൻ നായർ, ഗ്രാമപഞ്ചായത്ത് വികസന സമിതി ചെയർപേർസൻ യു.സി. പ്രീതി, മെംബർമാരായ പി. സുഹറ, എ. പ്രീതി എന്നിവർ സംസാരിച്ചു. പി.ഡബ്ല്യു.ഡി റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ വി.കെ. ഹാഷിം റിപ്പോർട്ട് അവതരിപ്പിച്ചു. സൂപ്രണ്ടിങ് എൻജിനീയർ ഇ.ജി. വിശ്വപ്രകാശ് സ്വാഗതവും അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ എൻ. ശ്രീജയൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.