വരയിൽ മികവു കാട്ടി മുഹമ്മദ് ജുനൈദ്

CLP3 കുന്ദമംഗലം: ചിത്രംവരയിൽ മികവു തെളിയിച്ച് കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ വിദ്യാർഥി മുഹമ്മദ് ജുനൈദ്. കൺമുന്നിൽ കാണുന്ന ഏതു വസ്തുക്കളെയും തന്മയത്വത്തോടെ വരച്ചെടുക്കാനുള്ള ജുനൈദിന്റെ കഴിവ് ആരെയും ആകർഷിക്കുന്നതാണ്. മർകസ് ബോയ്സ് സ്കൂളിലെ ഒമ്പതാം തരം എഫ് ഡിവിഷൻ വിദ്യാർഥിയായ ജുനൈദ് കൊടുവള്ളി പാലക്കുറ്റി നിജാസ്-ജുമാനത്ത് ദമ്പതികളുടെ മൂത്തമകനാണ്. ഗ്രാഫൈറ്റ് ഡ്രോയിങ്, ഓയിൽ പേസ്റ്റ്, പെൻസിൽ കളറിങ് എന്നിവയിലാണ് ജുനൈദ് മികവു കാട്ടുന്നത്. ലോക്ഡൗൺ കാലത്ത് ചിത്രരചനക്കായി കൂടുതൽ സമയം ലഭിച്ചത് തന്റെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്താനായെന്ന് ജുനൈദ് പറയുന്നു. നൂറിൽപരം ചിത്രങ്ങൾ ഇതിനകം ഈ കൊച്ചുകലാകാരൻ വരച്ചിട്ടുണ്ട്. കലോത്സവങ്ങളിൽ ഉൾപ്പെടെ പ്രൈമറി ക്ലാസുകൾ മുതൽ ഈ ചിത്രകാരന് ഒട്ടേറെ അംഗീകാരങ്ങൾ നേടാനായി. ക്ലാസ് അധ്യാപകൻ ഫസൽ അമീൻ, സ്കൂളിലെ ചിത്രകല അധ്യാപകൻ അബ്ദുറഹിമാൻ എന്നിവരുടെയും വീട്ടുകാരുടെയും മികച്ച പിന്തുണ ഈ ചിത്രകാരന് ലഭിക്കുന്നുണ്ട്. ജുനൈദിന്റെ മികച്ച ചിത്രങ്ങളുടെ പ്രദർശനം നടത്താൻ ഒരുങ്ങുകയാണ് സ്കൂൾ അധികൃതർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.