റോഡ് ഉദ്ഘാടനം

കോഴിക്കോട്​: പ്രാദേശിക വികസന പ്രവർത്തനങ്ങൾ രാഷ്ട്രീയം നോക്കാതെ പൂർത്തീകരിക്കുകയാണ് സർക്കാറിന്‍റെ ലക്ഷ്യമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അരക്കിണർ റെയിൽവേ ലൈൻ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രദേശത്തെ ​ഗതാ​ഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ ചെറിയ (റിങ്​ റോഡ്) റോഡുകളുടെ സാധ്യതയും പരിശോധിച്ചുവരുന്നു. പ്രദേശത്തെ ​ഗവ. എൽ.പി സ്കൂൾ നവീകരണത്തിന്​ ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട് -മന്ത്രി പറഞ്ഞു. വാർഡ് കൗൺസിലർ ടി.കെ. ഷെമീന അധ്യക്ഷത വഹിച്ചു. കൗൺസിലർ രാജീവ്, മുൻ കൗൺസിലർ പി.പി. ബീരാൻ കോയ, അസി. എൻജിനീയർ വി.ടി. ആസിഫ് അലി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.