കോഴിക്കോട്: ഗ്രന്ഥശാല പ്രസ്ഥാനത്തിന്‍റെ സ്ഥാപക നേതാവ് പി.എൻ. പണിക്കരുടെ അനുസ്മരണാർഥം സംഘടിപ്പിക്കുന്ന വായനപക്ഷാചരണത്തിന് ജില്ലയില്‍ തുടക്കമായി. മാനാഞ്ചിറ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം നിർവഹിച്ചു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. കവി വീരാൻകുട്ടി വായനദിന അനുസ്മരണ സന്ദേശം നൽകി. ജില്ല ഭരണകൂടം, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ല ലൈബ്രറി കൗൺസിൽ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ, വിദ്യാഭ്യാസ വകുപ്പ്, സാക്ഷരത മിഷൻ എന്നിവ സംയുക്തമായാണ് പക്ഷാചരണം നടത്തുന്നത്. കോർപറേഷൻ കൗൺസിലർ എസ്.കെ. അബൂബക്കർ, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ. ദീപ, ലൈബ്രറി കൗൺസിൽ ജില്ല എക്സിക്യൂട്ടിവ് അഡ്വ. പി.എൻ. ഉദയഭാനു, പി.എൻ. പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി അഡ്വ. എം. രാജൻ, എസ്.എസ്.കെ ജില്ല പ്രോജക്ട് മാനേജർ സജീഷ് നാരായണൻ, ഡയറ്റ് സീനിയർ ലെക്ചറർ ഡോ. കെ.എസ്. വാസുദേവൻ എന്നിവർ സംസാരിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം. ജയകൃഷ്ണൻ സ്വാഗതവും മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക ഷൈനി ജോസഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.