കൂളിമാട്​ പാലം:​ വീഴ്ചയുണ്ടായി, മിന്നൽ പരിശോധന നടത്തും: മന്ത്രി റിയാസ്​

കോഴിക്കോട്: നിർമാണ പ്രവർത്തനം പുരോഗമിക്കുന്ന സ്​ഥലങ്ങളിൽ മിന്നൽ പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു. പൊതുമരാമത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾക്ക് കൃത്യമായ മാർഗ നിർദേശം ഇറക്കും. കൂളിമാട് പാലം തകർച്ചയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ട്​. ഉദ്യോഗസ്ഥ മേൽനോട്ടം ഇല്ലാതെയാണ് പണി നടന്നത്. ജാക്കിക്ക്​ പ്രശ്‌നം ഉണ്ടായിരുന്നു. ബീമുകൾ ചരിഞ്ഞപ്പോൾ മുൻകരുതലെടുത്തില്ല. ഇത് വ്യക്തമാക്കുന്ന എൻ.ഐ.ടിയുടെ റിപ്പോർട്ട് കിട്ടിയിട്ടു​ണ്ടെന്നും റിപ്പോർട്ട്​ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്നും മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.