ഫറോക്ക്: കാലിക്കറ്റ് സർവകലാശാല, ഫാറൂഖ് കോളജ് ഭൗതിക ശാസ്ത്ര വിഭാഗം, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് - ഹോമി ഭാഭ സെന്റർ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന കോളജ് ഫിസിക്സ് അധ്യാപകരുടെ പരിശീലന പരിപാടി ഫാറൂഖ് കോളജിൽ ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട 25 അധ്യാപകർക്ക് ഗണിത ശാസ്ത്ര മോഡലിങ് ഫിസിക്സ് പാഠ്യ പദ്ധതിയിൽ ഉപയോഗിക്കുന്നതിൽ പരിശീലനം നൽകും. ഹോമി ഭാഭ സെന്റർ ഡീൻ പ്രൊഫ. സവിത ലഡാഗെ ഉദ്ഘാടനം നിർവഹിച്ചു. ഹോമിഭാഭ സൻെററിലെ സയൻറിസ്റ്റ് ഡോ. കെ.കെ. മഷൂദ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഡോ. ശശി ദേവൻ, ഗവ. ബ്രണ്ണൻ കോളജിലെ ഡോ. മുഹമ്മദ് അഷ്ഫാസ്, അർജുൻ പ്രസാദ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ.കെ.എം. നസീർ അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളജ് ഭൗതിക ശാസ്ത്ര വിഭാഗം തലവൻ മിഥുൻ ഷാ സ്വാഗതവും മുഹമ്മദ് ജുബീർ നന്ദിയും പറഞ്ഞു. ദ്വിദിന പരിശീലന പരിപാടി വെള്ളിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.