റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം

ബാലുശ്ശേരി: പനായി -നന്മണ്ട 14 റോഡിന്റെ നവീകരണപ്രവൃത്തി ഉദ്ഘാടനം എം.കെ. രാഘവൻ എം.പി നിർവഹിച്ചു. അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, നന്മണ്ട പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത്, വൈസ് പ്രസിഡന്റ് അസ്സയിനാർ എമ്മച്ചംകണ്ടി, ബ്ലോക്ക് പഞ്ചായത്തംഗം സി.കെ. രാജീവൻ, വാർഡ് മെംബർമാരായ എം. ശ്രീജ, ബീന കാട്ടുപറമ്പത്ത്, വി.സി. വിജയൻ, പി.പി. രവി, പി.കെ. ശശീന്ദ്രൻ, മംഗളദാസ്, ഹമീദ് കീഴമ്പത്ത്, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.