സർഗഭാരതം: ദൃശ്യ-ശ്രാവ്യ പരിപാടി

ബാലുശ്ശേരി: മാത പേരാമ്പ്ര (മലയാളം തിയററ്റിക്കൽ ഹെറിറ്റേജ് ആൻഡ് ആർട്സ്) കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ കലാസഭയുടെ നേതൃത്വത്തിൽ സർഗഭാരതം-ദൃശ്യ-ശ്രാവ്യ പരിപാടി നടത്തുന്നു. മാതയിലെ 50 കലാപ്രതിഭകൾ പരിപാടിയിൽ പങ്കെടുക്കും. ഗാനരചന പി.കെ. ഗോപി, നൃത്തസംവിധാനം ഡോ. ലജന, സംഗീത സംവിധാനം കെ.സുരേന്ദ്രൻ, ഡോ. പ്രകാശ് എന്നിവരും സംവിധാനം കനകദാസുമാണ് നിർവഹിക്കുന്നത്. 19ന് വൈകീട്ട് 5.30ന് ബാലുശ്ശേരി ഗ്രീൻ അറീന ഓഡിറ്റോറിയത്തിൽ എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.