പരിസ്ഥിതി ദിനാഘോഷം സമാപിച്ചു

രാമനാട്ടുകര: പരിസ്ഥിതി ദിനാഘോഷം 10 ദിവസത്തെ പരിപാടികളോടെ നെസ്റ്റ് പബ്ലിക് സ്കൂളിൽ നടന്നു. ചെയർമാൻ ഡോ. ടി. അഹമ്മദ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പി.സി. ബഷീർ, പ്രധാനാധ്യാപിക സൽവ എന്നിവർ സംസാരിച്ചു. വിദ്യാലയത്തിനു ചുറ്റും ഫലവൃക്ഷത്തൈകൾ നട്ടു. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയത്തിനായി പ്ലാസ്റ്റിക് ശ്മശാനം നിർമ്മിച്ചു. പത്തു ദിവസ​ത്തെ പരിപാടിയുടെ സമാപന സമ്മേളനം രാമനാട്ടുകര നഗരസഭ കൃഷി ഓഫിസർ വി. സായൂജ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. പച്ചപ്പു നിറഞ്ഞ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമാണ് സ്കൂൾ ലക്ഷ്യമിടുന്നത് .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.