പൂഴിത്തോട്ടിൽ കാട്ടാനശല്യം രൂക്ഷം

പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് മേഖലയിൽ കാട്ടാനശല്യം രൂക്ഷമായി. ഒട്ടേറെ കർഷകരുടെ തെങ്ങ്, കമുങ്ങ്, വാഴ എന്നിവ നശിപ്പിച്ചു. കെ.ഡി. മത്തായി കുമ്പ്ളാനിക്കൽ, കെ.ഡി. തോമസ് കുമ്പ്ളാനിക്കൽ, ജോസ് കണ്ണഞ്ചിറ, ബേബി കൊല്ലക്കൊമ്പിൽ, ഔസേപ്പച്ചൻ മണിക്കൊമ്പേൽ എന്നിവരുടെ കൃഷികളാണു നശിപ്പിച്ചത്. മേഖലയിൽ വന്യമൃഗ പ്രതിരോധ സൗരവേലികൾ പ്രവർത്തനക്ഷമമല്ല. Photo: പൂഴിത്തോട്ടിൽ കാട്ടാന തെങ്ങ് മറിച്ചിട്ട നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.