രവീന്ദ്രൻ രാവണേശ്വരം കാസർകോട്: കേന്ദ്ര സർവകലാശാലയിലെ അസോസിയറ്റ് പ്രഫസർ നിയമനത്തിനെതിരെ അധ്യാപിക പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിൽ നടപടിയെടുക്കാൻ ഹൈകോടതി ആവശ്യപ്പെട്ടു. ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡൻറും എയ്ഡഡ് കോളജ് അധ്യാപകനുമായിരിക്കെ ഡെപ്യൂട്ടേഷനിലെത്തിയ ഡോ. കെ. ജയപ്രസാദിന്റെ നിയമനത്തിനെതിരെ കേന്ദ്ര വാഴ്സിറ്റി അധ്യാപികയായിരുന്ന ഡോ. എസ്.ആർ. ജിത നൽകിയ പരാതിയിലാണ് ഹൈകോടതി ഇടപെടൽ. ജയപ്രസാദും ജിതയും അസോസിയറ്റ് പ്രഫസർ സ്ഥാനത്തേക്ക് അഭിമുഖത്തിന് ഹാജരായിരുന്നു. എന്നാൽ, ഏറ്റവും കൂടുതൽ അക്കാദമിക് സ്കോർ നേടിയ ജിതയെ നിയമിക്കാതെ രാഷ്ട്രീയ സമ്മർദത്തിൽ ജയപ്രസാദിന് നിയമനം നൽകുകയായിരുന്നുവത്രെ. വാഴ്സിറ്റിയിലെ സംഘ്പരിവാർ താൽപര്യങ്ങൾ സംരക്ഷിക്കാനാണിതെന്നാണ് ആരോപണം. 2014ലാണ് ജയപ്രസാദിന് ഡെപ്യൂട്ടേഷനിൽ അസോസിയറ്റ് പ്രഫസർ സ്ഥാനത്തേക്ക് നിയമനം നൽകിയത്. എസ്.ആർ. ജിതക്ക്, അഭിമുഖത്തിൽ ഉണ്ടായിരിക്കേണ്ട മിനിമം അക്കാദമിക് പെർഫോമൻസ് ഇൻഡിക്കേറ്റേഴ്സ് (എ.പി.ഐ) സ്കോർ 300നും മുകളിലായിരുന്നു. അസോസിയറ്റ് പ്രഫസറാകണമെങ്കിൽ ഒരു പിഎച്ച്.ഡി വിദ്യാർഥിക്കെങ്കിലും ഗൈഡ് ആയിരിക്കണമെന്നും അന്തർദേശീയ പ്രസിദ്ധീകരണത്തിൽ ആർട്ടിക്കിൾ പ്രസിദ്ധപ്പെടുത്തണമെന്നും നിബന്ധനയുണ്ട്. ഇതൊന്നുമില്ലാത്ത ജയപ്രസാദിന്റെ സ്കോർ 115ൽ താഴെയായിരുന്നു അഭിമുഖത്തിൽ ഉണ്ടായിരുന്നത്. അധ്യാപികക്ക് 310 ലഭിച്ചു. ബാഹ്യ ഇടപെടലിലൂടെ ജയപ്രസാദിന്റെ സ്കോർ അധ്യാപികക്ക് മുകളിലാക്കി നിയമനം നൽകിയെന്നാണ് ആരോപണം. തുടർന്നാണ് പ്രധാനമന്ത്രിക്ക് പരാതി നൽകി ഹൈകോടതിയെ സമീപിച്ചത്. മിനിമം സ്കോർ, ഇയാളുടെ നിയമനത്തിനെതിരെയുള്ള ഓഡിറ്റ് റിപ്പോർട്ട്, തുടർന്ന് മുൻകാല പ്രാബല്യത്തോടെ പ്രഫസർ പദവി നൽകിയത് തുടങ്ങിയ വിഷയങ്ങളെല്ലാം ഹൈകോടതിക്കു മുന്നിലെത്തി. വിഷയം വാഴ്സിറ്റി തലത്തിൽ തീർപ്പാക്കി രണ്ടുമാസത്തിനകം ഹൈകോടതിക്ക് റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. അസോസിയറ്റ് പ്രഫസർ സ്ഥാനത്ത് നിയമിച്ച ജയപ്രസാദ് പിന്നീട് പ്രഫസർ, ഡീൻ, പി.വി.സി തസ്തികകളിൽ നിയമിക്കപ്പെട്ടു. യോഗ്യതകളെല്ലാം ചട്ടവിരുദ്ധമെന്ന് ഓഡിറ്റ് റിപ്പോർട്ടിലുണ്ടായിരുന്നു. കേന്ദ്ര വാഴ്സിറ്റിയിൽ സംഘ്പരിവാർ കാര്യങ്ങളുടെ ചുമതലക്കാരനായാണ് ജയപ്രസാദിനെ എത്തിച്ചത്. പിന്നീട് പരിവാറിനും വിനയാകുന്ന നടപടികളിലേക്കാണ് കാര്യങ്ങൾ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.