ബൈക്കിടിച്ച് ബാങ്ക് ജീവനക്കാരി മരിച്ചു

കണ്ണൂർ: കണ്ണൂർസിറ്റി വട്ടക്കുളത്ത് . കരാറിനകം സഹകരണബാങ്ക് കടലായി സായാഹ്ന ശാഖയിലെ ശുചീകരണ തൊഴിലാളി വട്ടക്കുളം കുഴിപ്പള്ളി കമലയാണ് (68) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30ഓടെ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കമലയെ ബൈക്കിടിക്കുകയായിരുന്നു. ഉടൻ നാട്ടുകാർ കണ്ണൂർ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരേതരായ കുഴിപള്ളി കണാരൻ- കല്യാണി ദമ്പതികളുടെ മകളാണ്. അവിവാഹിതയാണ്. സഹോദരൻ: ഫൽഗുനൻ. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. photo: obit kamala 68 kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.