കൽപറ്റ: രാജ്യത്ത് ജനാധിപത്യം നഷ്ടപ്പെടുന്നുവെന്ന സംശയം ബലപ്പെടുത്തുന്നതാണ് നിലവിലെ സംഭവവികാസങ്ങളെന്ന് സമസ്ത പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ 12ാമത് സംസ്ഥാന സാരഥി സംഗമം മുട്ടിൽ ഡബ്ല്യു.എം.ഒ കാമ്പസിലെ എം.എം. ഇമ്പിച്ചിക്കോയ മുസ്ലിയാർ നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചകനെ നിന്ദിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്‍റെ വിവിധ കോണുകളിൽ നടന്ന പ്രതിഷേധങ്ങളെ സർക്കാർ അടിച്ചമർത്തുന്നത് ജനാധിപത്യത്തെ ഉന്മൂലനം ചെയ്യുന്ന വിധത്തിലാണ്. കുറ്റക്കാരെ സംരക്ഷിച്ച്, പ്രതിഷേധക്കാരുടെ വീടുകളടക്കം തകർത്ത് ഏകാധിപത്യം നടപ്പിൽവരുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഒരു മതവും മറ്റു മതങ്ങളെയോ അവരുടെ വിശ്വാസങ്ങളെയോ ദൈവങ്ങളെയോ പ്രവാചകരയോ നിന്ദിക്കാൻ അനുവദിക്കില്ല. അവർ പരസ്പര ബഹുമാനത്തോടെയാണ് ഇത്രകാലവും ജീവിച്ചത്. അത് തുടർന്നും മുന്നോട്ടു കൊണ്ടുപോകാൻ സമസ്ത പ്രതിജ്ഞാബദ്ധമാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. വയനാട് ജില്ല പ്രസിഡന്‍റ് കെ.ടി. ഹംസ മുസ്ലിയാർ പതാക ഉയർത്തി. സമസ്ത മുശാവറ അംഗം വി. മൂസക്കോയ മുസ്ലിയാർ പ്രാർഥന നടത്തി. പാണക്കാട് റശീദലി ശിഹാബ് തങ്ങൾ, ജംഇയ്യതുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്‍റ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, വാക്കോട് മൊയ്തീൻകുട്ടി ഫൈസി, അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ, എം.എ. മുഹമ്മദ് ജമാൽ, കെ.കെ. അഹമ്മദ് ഹാജി, കുടക് അബ്ദുറഹ്മാൻ മുസ് ലിയാർ, കെ. മോയിൻകുട്ടി, എം.എ. ചേളാരി എന്നിവർ സംസാരിച്ചു. മാതൃക മുഅല്ലിം അവാർഡ് കെ.കെ. ഇബ്രാഹിം മുസ്ലിയാർ എളേറ്റിലിന് ജിഫ്രി തങ്ങൾ സമ്മാനിച്ചു. പടം: TUEWDG1 സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ 12ാമത് സംസ്ഥാന സാരഥി സംഗമം വയനാട് മുട്ടിൽ ഡബ്ല്യു.എം.ഒ കാമ്പസിൽ സമസ്ത പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.