കന്നാട്ടി കോണ്‍ഗ്രസ് ഭവനുനേരെ അക്രമം

പാലേരി (കോഴിക്കോട്): ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കന്നാട്ടി കെ.ജി. അടിയോടി സ്മാരക കോണ്‍ഗ്രസ് ഭവന്‍ തിങ്കളാഴ്ച രാത്രി അടിച്ചുതകര്‍ത്തു. കന്നാട്ടി ജങ്ഷനിലുള്ള ഓഫിസിന്റെ മുന്‍വശത്തെ ജനല്‍ചില്ലുകൾ അടിച്ചുതകർക്കുകയായിരുന്നു. മുകളിലുള്ള കൊടിമരം പിഴുതെറിഞ്ഞ നിലയിലാണ്. ഓഫിസിന്റെ മുറ്റത്ത് സ്ഥാപിച്ച കന്നാട്ടി സി.യു.സിയുടെ കൊടിമരവും കുന്നമ്പള്ളിതാഴെ സ്ഥാപിച്ച കരുവാങ്കണ്ടി-കൂവ്വപ്പള്ളി സി.യു.സിയുടെ കൊടിമരവും നശിപ്പിച്ചു. പേരാമ്പ്ര പൊലീസ് ഇൻസ്‍പെക്ടര്‍ എം. സജീവ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലം സന്ദര്‍ശിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കന്നാട്ടിയില്‍ പ്രകടനം നടത്തി. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍, മണ്ഡലം പ്രസിഡന്റ് ഇ.ടി. സരീഷ്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍.പി. വിജയന്‍ എന്നിവര്‍ പ്രതിഷേധിച്ചു. CL P3 Perambra - 5img20220614074716 Photo: കന്നാട്ടിയില്‍ അക്രമത്തില്‍ തകര്‍ന്ന കെ.ജി. അടിയോടി സ്മാരക കോണ്‍ഗ്രസ് ഭവന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.