സ്കൂൾബസിൽനിന്ന് തെറിച്ചുവീണ വനിത ക്ലീനർ മരിച്ചു

പാനൂർ: തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ കല്ലിക്കണ്ടി പാറേമ്മൽ യു.പി സ്കൂൾ ബസിൽനിന്ന് തെറിച്ചുവീണ് ചികിത്സയിലിരുന്ന വനിത ക്ലീനർ മരിച്ചു. സെൻട്രൽ പൊയിലൂർ വിദ്യാനികേതൻ സ്കൂളിന് സമീപം പൊയിൽ സരോജിനിയാണ് (65) മരിച്ചത്. ചെറുപറമ്പ് ജാതിക്കൂട്ടത്ത് വ്യാഴാഴ്ച വൈകീട്ട് 4.30നാണ് അപകടം. അവിചാരിതമായി ഡോർ തുറന്നതോടെ സരോജിനി റോഡിലേക്ക് തെറിച്ചുവീഴുകയും ബസിനടിയിൽപെടുകയുമായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ബസിൽ പകരക്കാരിയായി കയറിയതാണ്. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: സുഭാഷ്, സതീഷ്, സന്തോഷ്. മരുമക്കൾ: സുജിന, സൗപർണിക. sarojini 65 panur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.