വില്യാപ്പള്ളി: മതങ്ങളെയും മതാചാര്യന്മാരെയും നിന്ദിക്കുകയും അനാദരിക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ മതേതര പാരമ്പര്യത്തിനെതിരാണെന്ന് എം.ഇ.എസ് വടകര താലൂക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഡോ. വി.കെ. ജമാൽ യോഗം ഉദ്ഘാടനം ചെയ്തു. കോരങ്ങോട്ട് ജമാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന എം.ഇ.എസ് മെഡിക്കൽ വിങ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഡോ. വി.കെ. ജമാൽ, വില്യാപ്പള്ളി മുസ്‍ലിം ജമാഅത്ത് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വരയാലിൽ മൊയ്തു ഹാജി, വ്യാപാരി വ്യവസായി ഏകോപനസമിതി ഓർക്കാട്ടേരി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.ഇ. ഇസ്മായിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വരയാലിൽ മൊയ്തു ഹാജി, ടി.പി. അബ്ദുൽ ഗഫൂർ, പൂത്തോളി റഷീദ്, ജമാൽ പാറക്കൽ, കെ.ഇ. ഇസ്മായീൽ, ഫൈസൽ രാമത്ത്, കുഞ്ഞമ്മദ് കല്ലാറ, നവാസ് കോറോത്ത്, പി. സലീം, കുഞ്ഞമ്മദ് കണ്ടിയിൽ എന്നിവർ സംബന്ധിച്ചു. പടം: എം.ഇ.എസ് സംസ്ഥാന മെഡിക്കൽ വിങ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഡോ. വി.കെ. ജമാലിനെ വടകര താലൂക്ക് പ്രസിഡന്റ് കോരങ്ങോട്ട് ജമാൽ പൊന്നാട അണിയിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.