വടകര: മുറിയരുത്, മുറിക്കരുത് എന്റെ ഇന്ത്യയെ എന്ന മുദ്രാവാക്യം ഉയർത്തി വടകരയിൽ ജനതാദൾ-എസ് മുൻ മന്ത്രി സി.കെ. നാണു ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഉള്ളതിനേക്കാൾ ഭീകരമായ അന്തരീക്ഷമാണ് ഇന്ന് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. പ്രേമൻ മാമ്പള്ളിയിൽ, ടി.കെ. ഷരീഫ്, പറമ്പത്ത് രവീന്ദ്രൻ, വി.പി. മനോജ്, ഒ.കെ. രാജൻ, കെ.കെ. ബാബു, ബൈജു പൂഴിയിൽ, സി.കെ. ദിവാകരൻ, ധനേഷ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം വടകരയിൽ ജനതാദൾ-എസ് സായാഹ്നസംഗമം മുൻ മന്ത്രി സി.കെ. നാണു ഉദ്ഘാടനം ചെയ്യുന്നു Saji 3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.