ടൂറിസം എക്സ്പോ

കോഴിക്കോട്: മലബാർ ടൂറിസം കൗൺസിൽ സംഘടിപ്പിച്ച മന്ത്രി അഹമ്മദ്​ ദേവർകോവിൽ ഉദ്​ഘാടനം ചെയ്തു. ടൂറിസം ലീഡർഷിപ് അവാർഡ് വൈത്തിരി വില്ലേജ് മാനേജിങ് ഡയറക്ടർ എൻ.കെ. മുഹമ്മദ്, എം.ടി.സി കൗൺസിൽ അവാർഡ് കണ്ണൂർ ടൂർസ് ആൻഡ് ഹോളിഡേസ് ഡയറക്ടർ ഷഹിൽ മരിയം മുണ്ടക്കൽ എന്നിവർക്ക് മന്ത്രി സമ്മാനിച്ചു. ചെമ്മാട് നാഷനൽ ട്രാവൽസ് ആൻഡ് ടൂർസ് മാനേജിങ് ഡയറക്ടർ വി. വി. യൂസുഫിനെ ആദരിച്ചു. സി. സജീർ പടിക്കൽ അധ്യക്ഷത വഹിച്ചു. ടി.പി.എം. ഹാഷിർ അലി, ഷെഫീക്ക് ആനമങ്ങാടൻ, പി.കെ. ശുഹൈബ്, എ.കെ. ശ്രീജിത്ത്, എം. മുബഷിർ, ഒ.എം. രാകേഷ്, എം.എം. അബ്ദുൽ നസീർ, സഞ്ജീവ് കുറുപ്പ്, കെ. രവിശങ്കർ, പി.വി. മനു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT