കോവിഡിൽ ഏറ്റവും വെല്ലുവിളി നേരിട്ടത് പ്രവാസികൾ - മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട്: കോവിഡ് കാലത്ത് ഏറ്റവും വെല്ലുവിളി നേരിട്ട വിഭാഗമായിരുന്നു പ്രവാസികളെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ടൗൺഹാളിൽ ലോക കേരള സഭയോടനുബന്ധിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകമെങ്ങും തൊഴിൽനഷ്ടമുണ്ടായപ്പോൾ അതിജീവിച്ചവരാണ് പ്രവാസികൾ. പ്രവാസമില്ലായിരുന്നെങ്കിൽ കേരളത്തിൽ വികസനമുണ്ടാകില്ലെന്ന് പരിപാടിയിൽ മുഖ്യാതിഥിയായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറഞ്ഞു. എം.വി. സ്വാലിഹ സ്വാഗതവും അനീഷ് ടി നന്ദിയും പറഞ്ഞു. 'പ്രവാസവും വികസനവും' സെമിനാറിൽ മുൻ എം.എൽ.എ കെ.വി. അബ്ദുൽഖാദർ മോഡറേറ്ററായി. കെ. രവിരാമൻ, കെ.പി. അനിൽകുമാർ, ചരിത്രകാരൻ ഡോ. പി.ജെ. വിൻസന്‍റ് എന്നിവരും സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.