ഇരിട്ടി: പള്ളിയിൽപോയി വീട്ടിലേക്കു വരവേ സ്‌കൂട്ടർ ചരലിൽ തെന്നിവീണ് വീട്ടമ്മ മരിച്ചു. ഉളിക്കൽ വില്ലേജ് ഓഫിസിന് സമീപത്തെ കുമ്പുങ്കൽ ജോസിന്റെ ഭാര്യ മേരി ജോസഫാണ് (55) മരിച്ചത്. ജോസും മേരിയും ഇളയ മകളും ശനിയാഴ്ച രാവിലെ കുർബാനക്ക് പോയി തിരിച്ചുവരുമ്പോൾ ഉളിക്കൽ മണ്ഡപപ്പറമ്പിന് സമീപമായിരുന്നു അപകടം. വീഴ്ചയിൽ റോഡിൽ തലയിടിച്ചാണ് മേരിക്ക് പരിക്കേറ്റത്. ഉടൻ ഉളിക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി കണ്ണൂരിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. മക്കൾ: ജിസൻ, എയ്ഞ്ചൽ, പരേതയായ അനു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.