കക്കോടി: പൊതു, സ്വകാര്യ ആശുപത്രികളിൽ വയോജനങ്ങൾക്ക് മാത്രമായി പ്രത്യേക ചികിത്സ യൂനിറ്റും വാർഡും അനുവദിക്കണമെന്ന് കെ.എസ്.എസ്.പി.യു ചേളന്നൂർ യൂനിറ്റ് വനിത കൺവെൻഷൻ ആവശ്യപ്പെട്ടു. കുട്ടികൾക്കും വനിതകൾക്കും മാത്രമാണ് ആശുപത്രികളിൽ പ്രത്യേക ചികിത്സ സൗകര്യങ്ങളുള്ളത്. ചേളന്നൂർ പൊതുജനവായനശാലയിൽ ചേർന്ന വനിത കൺവെൻഷൻ കെ.എസ്.എസ്.പി.യു സംസ്ഥാന കൗൺസിലർ കെ.കെ. വാസന്തി അമ്മ ഉദ്ഘാടനം ചെയ്തു. എ. ശ്യാമള അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റി അംഗം എ. വേലായുധൻ, ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് വേണുഗോപാലൻ കെ.എൻ.എ യൂണിറ്റ് പ്രസിഡന്റ് ഇ.കെ. ശോഭനൻ നായർ, വി. കൃഷ്ണൻകുട്ടി. ഇ. കമലാക്ഷി, ശ്രീജ ചേളന്നൂർ എന്നിവർ സംസാരിച്ചു. കെ.എസ്.എസ്.പി.യു ചേളന്നൂർ യൂനിറ്റ് വനിത വേദി കൺവീനർ: ജെ. എ. സ്വരൂപ്, ജോയിന്റ് കൺവീനർ: എ ശ്യാമള എന്നിവരെ തിരഞ്ഞെടുത്തു. കെ.ടി. സുമതി സ്വാഗതവും ജെ.എ. സ്വരൂപ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.